കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് താമസിക്കുന്ന അന്‍പത്തി നാല് "മുതിര്‍ന്ന"മാധ്യമ പ്രവര്‍ത്തകര്‍ ഒരു വ്യാഴവട്ടത്തിലേറെ കാലത്തിനു മുന്‍പ് കേരളാ സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡില്‍ നിന്നും കരസ്ഥമാക്കിയ "ജേര്‍ണ്ണലിസ്റ്റ് കോളനി" എന്നറിയപ്പെടുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ഇടപാടില്‍ സര്‍ക്കാരിന് സുമാര്‍ 19.37 കോടി ഇന്ത്യന്‍ രൂപ മതിക്കുന്ന നഷ്ടം വരുത്തി വച്ചിരിക്കുന്നതായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തിന്റെ ലേഖകന്‍ ശ്രീ ഷാജു ഫിലിപ്പ് ആണ്.2000 ആം ആണ്ടില്‍ കെ എസ് എച് ബി പണിതീര്‍ത്ത ആയിരത്തി അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ടു കിടപ്പുമുറികളോടു കൂടിയവയും ആയിരത്തി എഴുന്നൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു കിടപ്പുമുറികളോടു കൂടിയവയും ആയ അന്‍പത്തിനാല് ഫ്ലാറ്റുകള്‍ അടങ്ങുന്ന പേരൂര്‍ക്കട എന്‍ സി സി നഗറില്‍ ഒന്നരയേക്കറില്‍ സ്ഥിതിചെയ്യുന്ന ഫ്ലാറ്റ് സമുച്ചയമാണ് ഈ നാലാം തൂണിന്റെ കാവല്‍ക്കാര്‍ ചുളുവില്‍ കൈക്കലാക്കാന്‍ ശ്രമിച്ചത്.അതിനുവേണ്ടി അവര്‍ സര്‍ക്കാരുമായി അലിഖിതമായ ചില കരാറുകളിലും ലോബീയിങ്ങിലും ഏര്‍പ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പ്പടി വരെ പോകേണ്ട കാര്യം ഏതായാലുമില്ല.അവരുടെ നിലപാടുകളും വാര്‍ത്തകള്‍ക്കുള്ളിലെ വീക്ഷണങ്ങളും ശ്രദ്ധിച്ചാല്‍ മതി.രണ്ടു കിടപ്പുമുറികളോടു കൂടിയ ഫ്ലാറ്റിന് 7.62 ലക്ഷവും മൂന്നു കിടപ്പുമുറികളോടു കൂടിയ ഫ്ലാറ്റിന് 10.28 ലക്ഷവും രൂപയാണ് വിലയായി നിശ്ചയിക്കപ്പെട്ടിരുന്നത്.ഹൌസിംഗ് ബോര്‍ഡ് ഹഡ്കോയില്‍ നിന്നും പണം കടമെടുത്താണ് ഈ ഫ്ലാറ്റുകള്‍ പണിതത്.ഗവണ്മെന്റ് പത്രപ്രവര്‍ത്തകര്‍ക്ക് അന്‍പതിനായിരം രൂപയുടെ ലോണ്‍ സബ്സിഡിയും അനുവദിച്ചിരുന്നു.ഒന്നേകാല്‍ ലക്ഷം രൂപ ആദ്യ ഗഡു അടച്ചാണ് പ്രസ്തുത പത്രപ്രവര്‍ത്തകര്‍ ഈ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്.ഇവയ്ക്ക് ഓരോന്നിനും അടയ്ക്കേണ്ടിയിരുന്ന മാസ തവണകള്‍ രണ്ടായിരത്തി അഞ്ഞൂറ് മുതല്‍ നാലായിരം രൂപ വരെ ആയിരുന്നു.ഈ അന്പത്തിനാല് പേരില്‍ അഞ്ചുപേര്‍ മാത്രമാണ് ആദ്യത്തെ കുറച്ചു മാസ തവണകള്‍ എങ്കിലും അടച്ചത്.ഈ വിക്രമാന്മാരില്‍ ഇരുപത്തി മൂന്നു പേര്‍ ഹൌസിംഗ് ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ബോര്‍ഡിന്റെ അംഗീകാരം ഇല്ലാതെ തങ്ങള്‍ക്കു ലഭിച്ച ഫ്ലാറ്റുകള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.ഓരോ ലോണും ഇപ്പോള്‍ ഇരുപത്തി അഞ്ച് മുതല്‍ ഇരുപത്തി ഒന്‍പതു ലക്ഷം രൂപ വരെയായി വളര്‍ന്നിരിക്കുന്നു.
ഈ മാധ്യമപ്പുലികളില്‍ പതിനൊന്നു പേര്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയും അവകാശപ്പെടുന്ന മലയാള മനോരമയില്‍ നിന്നുള്ളവര്‍ എന്നതില്‍ അത്ഭുതമില്ല.ഇനി മനോരമയ്ക്ക് ഏറ്റവും കൂടുതല്‍ വെട്ടിപ്പും തങ്ങള്‍ക്കു സ്വന്തമെന്ന് അഭിമാനിക്കാം.മാതൃഭൂമിക്കാരുടെ എണ്ണം അഞ്ച് ഡെക്കാന്‍ ക്രോണിക്കിളിന്റെ കേരളാ റെസിഡന്റ് എഡിറ്റര്‍ ജോണ്‍ മേരി,കേരള കൌമുദിയുടെ ഡെപ്യൂട്ടി എഡിറ്റര്‍ പി പി ജെയിംസ് മലയാള മനോരമയുടെ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം കോണ്‍ഗ്രസ് മുഖ പത്രം വീക്ഷണത്തിന്റെ റെസിഡന്റ് എഡിറ്റര്‍ ജെ അജിത്കുമാര്‍ തുടങ്ങിയ വന്‍പുലികളും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.ഈ കൊള്ളസംഘത്തിന് ഒരു പ്രസിഡന്റും ഉണ്ട് പേര് ജയചന്ദ്രന്‍ നായര്‍.ശ്യാമമാധവം പ്രസിദ്ധീകരണം നിറുത്തിവച്ച ഫാസിസ്റ്റ് പാരമ്പര്യം ഉള്ളയാളാണ് എന്നത് യാദ്രിശ്ചികത ആവാന്‍ തരമില്ല.
വര്‍ഷങ്ങളായി ഈ മാധ്യമ ധര്‍മ്മ സംരക്ഷകര്‍ സര്‍ക്കാരുമായി ലോബീയിംഗില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് വിശ്വസിക്കാതെ തരമില്ല.രണ്ടായിരത്തി നാലില്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് ഈ ലോണുകള്‍ എഴുതിതള്ളുന്നതിന് അനുകൂലമായിരുന്നു എന്നത് പെട്ടെന്നുണ്ടായ ഉള്‍വിളിയോ ഭൂതോദയമോ ഒന്നുമാകാന്‍ വഴിയില്ലല്ലോ.ഇടതുമുന്നണി അധികാരത്തില്‍ വന്നില്ലായിരുന്നു എങ്കില്‍ അത് നടക്കുകയും ചെയ്തേനെ എന്നത് എടുത്തു പറയേണ്ടതില്ല.ആ ലോണ്‍ മാന്യമായി തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട ഇടതുമുന്നണി ഗവണ്മെന്റും ആ ഗവണ്മെന്റിനെ നയിച്ച പാര്‍ട്ടിയും മാധ്യമ കൂലിപ്പടയ്ക്കു അനഭിമാതര്‍ ആയത് എങ്ങനെ എന്നാ വിഷയത്തില്‍ ഒരു സംശയത്തിനും ഇടയില്ലാത്ത വിധമാണ് സത്യം മറ നീക്കി പുറത്തുവന്നത്.ഇടതു ഗോവെന്മേന്റിന്റെ കാലത്ത് ഹൌസിംഗ് ബോര്‍ഡ് നിരന്തരം ഇവര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു എങ്കിലും നിയമവാഴ്ച്ചയെ തന്നെ വെല്ലുവിളിക്കുകയായിരുന്നു നാലാം തൂണിന്റെ കേരളത്തിലെ പാറാവുകാര്‍.ഇവര്‍ക്ക് നോട്ടീസ് നല്‍കുന്ന പ്രക്രിയയും സര്‍ക്കാര്‍ മാറിയപ്പോള്‍ നിലച്ചു.മാത്രമല്ല ഈ പണം എക്ഷ്ഹുതി തള്ളാന്‍ ബോര്‍ഡിനെ നിരന്തരം നിര്‍ബന്ധിക്കുകയുമാണ് ഊമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍.ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നതുകൊണ്ട് മാത്രമാണ് മാധ്യമക്കോഴ അല്ലെങ്കില്‍ മാധ്യമ ചാക്കിട്ടുപിടുത്തം എന്നൊക്കെ അറിയപ്പെടാന്‍ യോഗ്യതയുള്ള സര്‍ക്കാരിന്റെ ഇടപാട് നടക്കാത്തത്.
ചാക്കില്‍ കയറിയ മാധ്യമപ്പുലികളുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു ...
എസ് എസ് സതീഷ് (കേരള കൌമുദി), ബി മാണിക്കം (ജനയുഗം), എന്‍ എസ് സുഭാഷ് (വീക്ഷണം), എസ് അജയകുമാര്‍, ജനാര്‍ദ്ദനന്‍ നായര്‍ (ന്യൂസ് ടുഡേ), കെ അജിത്കുമാര്‍ (കേരള കൌമുദി), ജോണ്‍ മാരി (ഡെക്കാന്‍ ക്രോണിക്കിള്‍), ടി പി കുഞ്ഞഹമ്മദ് (ചന്ദ്രിക), വി വി വേണുഗോപാല്‍ (കേരള കൌമുദി), എസ് കൃഷ്ണകുമാര്‍(NDTV), അജയ് (NDTV), സനു ജോര്‍ജ് തോമസ് (മലയാള മനോരമ), പൂവച്ചല്‍ സദാശിവന്‍ (സഹകരണ മേഖല), മംഗലത്തുകോണം കൃഷ്ണന്‍ (ജനശ്രദ്ധ), സോനിച്ചന്‍ പി ജോസഫ് (മലയാള മനോരമ ),ആര്‍ വേണുഗോപാല്‍ (കേരള കൌമുദി), ചന്ദ്രകുമാര്‍ (മാതൃഭൂമി), ജി വിനോദ് (മലയാള മനോരമ), സാബു ജോണ്‍ (ദീപിക), ബി മുരളി (മലയാള മനോരമ), എസ് ആര്‍ വിനോദ് (സുര്യ ടിവി ), കാരിയം രവി (കൃഷിക്കാരന്‍ ), പി പി ജെയിംസ് (കേരള കൌമുദി), ബിമല്‍ തമ്പി (മാധ്യമം), കെ എസ് ആഷിക് (ജയ ടിവി ), വി മോഹന്‍ നായര്‍ (സതേണ്‍ സ്റ്റാര്‍), സന്തോഷ് കുമാര്‍ (കേരള കൌമുദി), അജിത്കുമാര്‍ (വീക്ഷണം), ജോര്‍ജ് വര്‍ഗീസ് (മലയാള മനോരമ ), സുദീപ് സാം വര്‍ഗീസ് (മലയാള മനോരമ), ശ്യാം (ദീപിക), രാജശേഖരന്‍ പിള്ള (മാതൃഭൂമി),ജയചന്ദ്രന്‍ (മലയാള മനോരമ), സിബി മാത്യു (ദീപിക), രാജീവ് ഗോപാലകൃഷ്ണന്‍ (മലയാള മനോരമ), അനില്‍ കുമാര്‍ (ദീപിക), ജോസ്സി ജോസഫ് (ദീപിക), സജി കുമാര്‍ (മലയാള മനോരമ), സന്തോഷ്കുമാര്‍ (മംഗളം), കുമാരി ജയശ്രീ (സഹകരണ മേഖല), വില്ല്സ് ഫിലിപ്പ് (സുര്യ ), ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), രമേശ് (വര്‍ത്തമാനം), മുഹമ്മദ് അഷറഫ് (വര്‍ത്തമാനം), രാധാകൃഷ്ണന്‍ നായര്‍ (മാതൃഭൂമി), മനോജ് ഭാരതി (ഇന്ത്യവിഷന്‍ ), ഗിരീഷ് (അമൃത), പി കിഷോര്‍ (മലയാള മനോരമ), ശൈലജ (മാതൃഭൂമി), ബീനാമോള്‍(വീക്ഷണം), സിന്ദുകുമാര്‍ (ഇന്ത്യവിഷന്‍), ബഷീര്‍ (മാധ്യമം), അരവിദ് ശശി(മെട്രോ വാര്‍ത്ത)
ഇനി ഇവരൊക്കെ നിക്ഷ്പക്ഷം എന്ന പേരില്‍ പക്ഷം പിടിക്കുമ്പോള്‍ പാവം മലയാളി അതുകണ്ട് നന്നായൊന്നു കാര്‍ക്കിച്ച് ഇറയത്തേക്ക് നീട്ടി തുപ്പിയാല്‍ അവരെല്ലാം സ്റ്റാലിനിസ്ടുകള്‍ ആണെന്ന് പറയാനുള്ള തൊലിക്കട്ടിയും ഇക്കൂട്ടര്‍ നേടിയിട്ടുണ്ട് എന്നതില്‍ സംശയം വേണ്ട
No comments:
Post a Comment